'ഞാൻ എപ്പഴാ സജീവമല്ലാത്തത്; സെമിനാറിൽ പങ്കെടുക്കാത്തതിൽ അസ്വാഭാവികതയില്ല'

തിരുവനന്തപുരം: വിവാദങ്ങൾ മാധ്യമസൃഷ്ടി മാത്രമെന്നും താൻ പാർട്ടിയിൽ സജീവമാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രത്യേകിച്ചൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം സെമിനാറിൽ പങ്കെടുക്കാത്തതിൽ വിമർശനം ഉയരുന്നതിനിടെയാണ് ഇ.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

തിരുവനന്തപുരത്ത് പോയാൽ മുഖ്യമന്ത്രിയെ കാണാറുണ്ട്. താൻ പാർട്ടിയിൽ സജീവമല്ല എന്ന അഭിപ്രായം മാധ്യമങ്ങൾക്ക് മാത്രം. ഏക സിവിൽ കോഡിനെതിരെ സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാത്തതിൽ അസ്വാഭാവികതയില്ല. ആ സെമിനാർ ഞാൻ നിർബന്ധമായും പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല. വിമർശകരോട് ബഹുമാനവും സ്നേഹവും മാത്രമാണെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേർത്തു.

സെമിനാറിൽനിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കഴിഞ്ഞദിവസമാണ് ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിർദേശിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. സി.പി.എം സെമിനാറിൽ പങ്കെടുക്കാത്ത ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിൽ‌ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നതിനിടെയാണ് കഴിഞ്ഞദിവസം ഇ.പി മുഖ്യമന്ത്രിയെ കണ്ടത്.

Tags:    
News Summary - There is no abnormality in not attending the seminar Says EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.