ഗാന്ധിയൻ ചിന്തകൾ പുതിയ തലമുറയിൽ രൂഢമൂലമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് തെന്നല ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ഗാന്ധിയൻ ചിന്തകൾ പുതിയ തലമുറയിൽ രൂഢമൂലമാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള. മഹാത്മജി കോൺഗ്രസ് പ്രസിഡൻറായതിൻറെ ശതാബ്ദിയാഘോഷങ്ങൾക്ക് സംസ്ഥാനതല തുടക്കം കുറിച്ച് കൊണ്ട് കെ.പി.സി.സി. ഗാന്ധിദർശൻ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടി പ്രസ് ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻറ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിദ്വേഷ ചിന്തകളും വിഭജന താൽപ്പര്യവും പരിപോഷിപ്പിക്കപ്പെട്ടാൽ നമ്മുടെ രാജ്യം തകരും. സ്നേഹിക്കാനും യോജിപ്പിക്കാനും മതേതര ചിന്തകൾ വളർത്താനും ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ

തുടർ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് പാലോട് രവി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ചിത്ര രചനാ മൽസരത്തിൽ വിജയികളായ കുട്ടികൾക്കും, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ ആരോരുമില്ലാത്തവരെ ശുശ്രൂഷിക്കുന്ന ഗാന്ധിദർശൻ സമിതി പ്രവർത്തക കൂടിയായ സുമാ സുരേന്ദ്രനും ഗാന്ധിദർശൻ സമിതിയുടെ ഉപഹാരം ടി. ശരത്ചന്ദ്ര പ്രസാദ് നൽകി.

Tags:    
News Summary - Thennala Balakrishna Pillai said that it is the need of the hour to inculcate Gandhian thoughts in the new generation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.