തെന്മല പരപ്പാർ ഡാം തുറന്നു

പുനലൂർ: തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാം ഷട്ടറുകൾ വെള്ളിയാഴ്ച തുറന്നു. പകൽ 11ന് മൂന്നു ഷട്ടറുകളും 10 സെ.മീറ്റർ തുറന്നാണ്​ വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയത്. ഡാമിൽനിന്നുള്ള അധികജലം കൂടിയായതോടെ കല്ലടായാർ കരകവിഞ്ഞു.

ഷട്ടർ തുറക്കുമ്പോൾ ആകെയുള്ള സംഭരണ ശേഷിയായ 115.82 മീറ്ററിൽ ഡാമിലെ ജലനിരപ്പ് 110.69 മീറ്റർ എത്തിയിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ ജലനിരപ്പ് 110.74 മീറ്ററായതോടെ ഷട്ടറുകൾ 10 സെൻറി മീറ്റർ കൂടി ഉയർത്തി.

മൂന്ന്​ ആയിട്ടും ജലനിരപ്പിൽ കാര്യമായ മാറ്റം വരാത്തതോടെ ഷട്ടറുകൾ 10 സെ.മീറ്ററും കൂടി തുറന്ന് മൊത്തത്തിൽ 30 സെന്‍റീ മീറ്ററാക്കി. ഡാമിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ പടിപടിയായി 50 സെൻറി മീറ്റർ വരെ ഷട്ടറുകൾ തുറക്കാനാണ് തീരുമാനം.

Tags:    
News Summary - Thenmala Dam opened due to heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.