കോഴിക്കോട്: 'തേജസ്' ദിനപത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു. അവസാനത്തെ കോപ്പിയുമായാണ് ഇന്ന് പത്രം പുറത്തിറങ്ങ ിയത്. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പത ്രം അടച്ചുപൂട്ടലിന് വഴിവെച്ചത്. ഇനി ഓൺലൈൻ എഡിഷൻ മാത്രമായിരിക്കും ഉണ്ടാവുക. പത്രം അടച്ചപൂട്ടുന്ന കാര്യം രണ്ട് മാസം മുമ്പ് തന്നെ മാനേജ്മെന്‍റ് ജീവനക്കാരെ അറിയിച്ചിരുന്നു.
സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് ഗൾഫ് എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അടച്ചുപൂട്ടി. കോഴിക്കോട് ആസ്ഥാനമായ പത്രത്തിന് തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.