ദേശീയപാതയിൽ വീണ്ടും കവർച്ച

ചാവക്കാട്: ദേശീയപാതയോരത്ത് കാർ നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്ന യാത്രികരെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്നു. ദേശീയപാതയിൽ കവർച്ച പതിവാണെന്നും ഈ ആക്രമണത്തിന് പിന്നിലും അതേ സംഘമാണെന്നും പൊലീസിന് അറിവ് ല ഭിച്ചതായി സൂചന.

കോഴിക്കോട് വെസ്​റ്റ് ഹിൽ പുതിയങ്ങാടി അത്താണിക്കൽ തൊടിയിൽ ഷഫീഖി​​​െൻറ മകൻ കെ.ടി. ഷർജാസ് (20), ക ോഴിക്കോട് ഏലത്തൂർ സ്വദേശികളായ അഴീക്കൽ ഇഖ്ബാലി​​​െൻറ മകൻ സൽസാദ് (23), മാട്ടുവയിർ വീട്ടിൽ സുബൈറി​​​െൻറ മകൻ സുൽഫിക ്കർ (23) എന്നിവരിൽ നിന്നാണ് 6000 രൂപയും വിലകൂടിയ മൊബൈൽ ഫോണും തട്ടിയത്. ആകെ 60,000 രൂപ നഷ്്ടപ്പെട്ടതായി യുവാക്കൾ പറഞ്ഞു.

ദേശീയപാത അണ്ടത്തോട് തങ്ങൾപടിയിൽ ചൊവ്വാഴ്ച്ച രാത്രി 12നും 12.15നുമിടയിലാണ് സംഭവം. നാട്ടികയിൽനിന്ന് കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെ ക്ഷീണം തോന്നിയതിനാൽ കാറി​​​െൻറ നാല് വാതിലുകളും തുറന്നിട്ട് വിശ്രമിക്കുകയായിരുന്നു യുവാക്കൾ.

ഇതിനിടെയാണ് ബൈക്കിൽ മൂന്നുപേരടങ്ങിയ കവർച്ചസംഘം എത്തിയത്. ആയുധം പുറത്തെടുത്ത സംഘം കൈയിലുള്ള പണവും മൊബൈലുകളും എടുക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കവർച്ചസംഘം എത്തിയ ബൈക്കി​​െൻറ നമ്പർ യുവാക്കൾ പൊലീസിന് കൈമാറി. പ്രതികൾ ഉടൻ വലയിലാകുമെന്നാണ് സൂചന.

പൊന്നാനി-ചാവക്കാട് ദേശീയപാത: കൊള്ളക്കാരുടെ താവളം

ചാവക്കാട്: പൊന്നാനി-ചാവക്കാട് ദേശീയപാതയിലൂടെ രാത്രിയായാൽ ഭീതിയോടെ മാത്രമെ യാത്ര ചെയ്യാനാകൂ. 25 കിലോമീറ്ററോളമുള്ള ദേശീയപാതയിൽ കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും താവളമാണ്. പൊന്നാനി, വന്നേരി, വടക്കേക്കാട്, ചാവക്കാട് പൊലീസ് സ്​റ്റേഷനുകളുടെ പരിധിയിൽപെട്ട ചാവക്കാട് പൊന്നാനി ദേശീയപാതയിലാണ് പിടിച്ചുപറിക്കാരും കള്ളന്മാരും കൊടികുത്തി വാഴുന്നത്.

സ്ഥിരമായി ദീർഘ ദൂര ചരക്ക് വാഹനങ്ങളിലാണ് കവർച്ചക്കാരുടെ ഇര. ക്ഷീണമകറ്റാനായി വാഹനം നിർത്തിയിടുന്നവരും കൊള്ളക്കാരുടെ ലക്ഷ്യമാണ്. റൂട്ടിലെ ഈ ചതി അറിയാത്തവരാണ് പലപ്പോഴും വാഹനം നിർത്തി ചതിയിൽപെടുന്നത്. പലപ്പോഴും ഇവർക്ക് സഹായം നൽകുന്നത് സമീപത്തെ വ്യാപാരികളോ സന്നദ്ധ പ്രവർത്തകരോ ആണ്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഇരയായ ഒരാളുടെ വാട്സ് ആപ്പ് മെസേജ് വൈറലായിരുന്നു.

ഇന്ത്യ മൊത്തം ചരക്കുമായി യാത്ര ചെയ്യുന്ന ഈ ഡ്രൈവർ നൽകുന്ന സന്ദേശം ‘പൊന്നാനി ചാവക്കാട്’ മേഖല സൂക്ഷിക്കണമെന്നാണ്. ഇയാളുടെ മൊബൈൽ ഫോൺ എടക്കഴിയൂരിൽ നിർത്തിയിട്ടപ്പോഴാണ് കവർച്ച ചെയ്യപ്പെട്ടത്.

പരാതിയുമായി ചാവക്കാട് സ്​റ്റേഷനിൽ പോയ ഇയാളോട് എന്തിനാ ഇവിടെ വാഹനം നിർത്തിയിട്ട് ഉറങ്ങാൻ ശ്രമിച്ചതെന്ന് ഒരു പൊലീസുകാരൻ പരിഹസിച്ചതായും അയാൾ ആരോപിക്കുന്നുണ്ട്. രാത്രി കാല പൊലീസ് പട്രോളിങ് ശക്തമാക്കാത്തതാണ് മോഷ്​ടാക്കൾ വിലസാൻ കാരണം.

Tags:    
News Summary - theft at national high way again -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.