മലപ്പുറം: എടപ്പാളിലെ സിനിമ തിയറ്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. ജില്ല പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണം. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ചൈൽഡ്ലൈൻ പ്രവർത്തകർ സി.സി.ടി.വി ദൃശ്യങ്ങൾക്കൊപ്പം രേഖാമൂലം പരാതി നൽകിയിട്ടും നടപടിയില്ലാത്തത് ഗൗരവതരമാണ്. ദ്യശ്യമാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതിെൻറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രതിയുടെ സ്വാധീനത്തിന് വഴങ്ങിയതായും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.