Posted On
date_range Updated On
date_range കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ; ശസ്ത്രക്രിയക്ക് വിധേയനാക്കി
കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ഇയാൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. നിലവിൽ ന്യൂറോ സർജറി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
പുലർച്ചെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപത്തെ സ്വകാര്യ ലോഡ്ജിലാണ് സംഭവം. യുവാവ് സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.