കെ.ബി ഗണഷ്കുമാർ

ഗണേഷ് കുമാറിന്റെ ഭാര്യയുടെ സ്ഥാപനത്തിന് ടെന്‍ഡറില്ലാതെ കരാർ; തുടരന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ സ്ഥാപനത്തിന് മിൽമയുടെയും കേരഫെഡിന്‍റെയും ഉൽപന്നങ്ങൾ വിദേശത്ത് വിൽക്കാൻ കരാർ നൽകിയതിൽ തുടരന്വേഷണത്തിന് വിജിലൻസ് സർക്കാറിന്‍റെ അനുമതി തേടി. ഗണേഷ്‌ കുമാർ മന്ത്രിയായിരികെ ഉൾപ്പെട്ട കേസായതിനാൽ അഴിമതി നിരോധന നിയമത്തിലെ (പി.സി. ആക്ട്) 17 എ പ്രകാരം സർക്കാറിന്‍റെ മുൻകൂർ അനുമതി ലഭിച്ചാലേ വിജിലൻസിന് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ.

വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, മിൽമയുടെയും കേരഫെഡിന്‍റെയും ഉൽപന്നങ്ങൾ വിദേശ വിപണിയിൽ വിൽക്കാൻ ‘മിഡ്നൈറ്റ് സൺ ഗ്ലോബൽ’ എന്ന സ്ഥാപനവുമായുണ്ടാക്കിയ കരാറിൽ ഗുരുതര വീഴ്ചകളുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് കരാർ നൽകുന്നതിൽ മത്സരാധിഷ്ഠിത ടെൻഡർ വിളിച്ചില്ലെന്നും കരാർ വ്യവസ്ഥകളിൽ ഏകീകൃത സ്വഭാവമില്ലെന്നും വിജിലൻസ് പരിശോധനയിൽ വ്യക്തമായി. മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറിന്‍റെ വഴിവിട്ട സ്വാധീനമുപയോഗിച്ചാണ് ഭാര്യ ഉടമയായ ഈ സ്ഥാപനത്തിന് വിദേശ വിപണനക്കരാർ ലഭ്യമാക്കിയതെന്ന് ആരോപിച്ചുള്ള പരാതിയിലാണ് വിജിലൻസിന്‍റെ ഈ കണ്ടെത്തൽ. പരസ്യമായോ മത്സരാധിഷ്ഠിതമായോ ടെൻഡർ വിളിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. കൂടാതെ, മിൽമയും കേരഫെഡും മിഡ്നൈറ്റ് സൺ ഗ്ലോബലുമായുണ്ടാക്കിയ കരാറുകളിൽ ചിലത് ഒരുവർഷത്തേക്കും മറ്റു ചിലത് മൂന്നുവർഷത്തേക്കുമാണ്. ഉൽപന്നങ്ങൾ സംബന്ധിച്ച നിബന്ധനകളിലും വ്യത്യാസങ്ങളുള്ളതിനാൽ കരാർ വ്യവസ്ഥകൾക്ക് ഏകീകൃത രൂപമില്ലെന്നും പ്രഥമദൃഷ്ട്യാ പാളിച്ചകളുണ്ടായെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Milma Kerafed Deal Vigilance Inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.