വിദ്വേഷ പരാമർശം: വ്ലോഗർ അമൃത് സിങ്ങിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പൊലീസിൽ പരാതി നൽകി

കൊച്ചി: ഫോർട്ട് കൊച്ചിയെയും കൊച്ചിയിലെ മുസ്ലിം സമൂഹത്തെയും ലക്ഷ്യമിട്ട് വിദ്വേഷ പരാമർശങ്ങൾ നടത്തിയ വ്ലോഗർ അമൃത് സിങ്ങിനെതിരെ (ലിറ്റിചോക്കപ്പ്) ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊലീസിൽ പരാതി നൽകി. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

​തന്റെ വ്ലോഗിലൂടെ പ്രദേശത്തെയും ഒരു പ്രത്യേക സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലും വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മിറ്റിയംഗം ഫുആദ് പി.എസ് ആണ് പരാതി നൽകിയത്.

​സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുവാനും വർഗീയ ധ്രുവീകരണം ഉണ്ടാക്കുവാനും ലക്ഷ്യമിട്ടു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്ന ഇത്തരം ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ഉന്നയിച്ചു.

Tags:    
News Summary - Hate Speech Against Kerala: Fraternity Movement Files Complaint Against Vlogger Amrit Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.