കോഴിക്കോട്: നടക്കാവിൽ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു. ലഹരി കലർത്തിയ ജ്യൂസ് നൽകിയാണ് പീഡനം. സംഭവത്തിൽ മലപ്പുറം സ്വദേശികളായ സെയ്തലവി, അബൂബക്കർ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ദിവസങ്ങൾക്ക് മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. മലപ്പുറം സ്വദേശികളായ രണ്ടു പേരാണ് യുവതിയെ പീഡിപ്പിച്ചതെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷണത്തിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സിനിമ സീരിയൽ നടിയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് യുവതി ആരോപിച്ചു. അതുമായി ബന്ധപ്പെട്ട അന്വേഷണവും പൊലീസ് ഊർജിതമാക്കി. പ്രതികൾ രണ്ടുപേരെയും പരിചയപ്പെട്ടത് സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ വഴിയാണെന്ന് യുവതി മൊഴി നൽകിയിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.