കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ

എകരൂൽ: സ്വകാര്യ  ദൃശ്യങ്ങൾ പകർത്തുന്നതിനായി  കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ.   ഉണ്ണികുളം കരുമല മഠത്തിൽ  റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്. 

കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ട് പേടിച്ച് ബഹളം വയ്ക്കുകയായിരുന്നു. ബഹളത്തിനിടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ ആളുകൾ  പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഫോൺ സൈബർ സെല്ലിന്റെ  പരിശോധനക്ക് അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - The young man who installed the phone camera in the bathroom was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.