Posted On
date_range Updated On
date_range ബിയർ കുപ്പി കൊണ്ട് യുവാവ് അയൽവാസിയായ വീട്ടമ്മയെ കുത്തിക്കൊന്നു
പത്തനംതിട്ട: യുവാവിന്റെ കുത്തേറ്റ് അയൽവാസിയായ വീട്ടമ്മ മരിച്ചു. കുന്നന്താനം കീഴടിയില്‍ പുന്നശ്ശേരി മോഹനന്‍റെ ഭാര്യ വിജയമ്മ (62) ആണ് ഇന്ന് രാവിലെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. അയ്യപ്പന്‍ എന്ന പ്രദീപന്‍ ആണ് വിജയമ്മയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഇയാളെ കീഴ് വായ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ട് കുത്തിയാണ് പ്രതി വിജയമ്മയെ കൊന്നത്. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ വിജയമ്മ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചു. സംഭവശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.