വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ യുവാവ് വെട്ടി

തിരുവല്ല: വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ യുവാവ് വെട്ടി. തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്്ടര്‍ കെ.എം. ഷിഹാബുദ്ദീന്‍ എന്നിവരെയാണ് വെട്ടിയത്. പെരുന്തുരുത്തി നെടുമ്പറമ്പില്‍ ഷിബു തോമസ്(33) ആണ് വെട്ടിയത്. സംഭവത്തിനിടെ സ്ഥലത്തെത്തിയ ഷിബുവിന്റെ സുഹൃത്ത് വടക്കേല്‍ വീട്ടില്‍ സച്ചിനും(28) വെട്ടേറ്റിട്ടുണ്ട്.

ബിജു വര്‍ഗീസി​െൻറ ഇടതുകൈയുടെ മുട്ടിലാണ് വെട്ടുകൊണ്ടത്. നാല് തുന്നലിട്ടു. ഷിഹാബുദ്ദീന് കൈകളിലും മറ്റും ചെറിയ തോതില്‍ വെട്ടുകൊണ്ടു. വ്യാഴാഴ്ച പകല്‍ പത്തരയോടെയാണ് സംഭവം. കുറ്റപ്പുഴ പുന്നക്കുന്ന് നരിമണ്ണില്‍ ശ്രീജു(40) എന്നയാളെ വ്യാഴാഴ്ച 40 ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടിച്ചിരുന്നു. ഇയാളെ ചോദ്യം ചെയത്‌പ്പോള്‍ ഷിബുവില്‍ നിന്നാണ് കഞ്ചാവ് കിട്ടിയതെന്നറിഞ്ഞു. തുടര്‍ന്നാണ് ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുളള സംഘം ഷിബുവിന്റെ വീട്ടിലെത്തിയത്. സംഘത്തെ കണ്ടയുടന്‍ വീട്ടിലെ അലമാരയില്‍ നിന്ന് വടിവാള്‍ എടുത്ത് തലങ്ങും വിലങ്ങും വീശുകയായിരുന്നു. ഇതിനിടെയാണ് സച്ചില്‍ കടന്നുവരുന്നത്. സച്ചിന്റെ കാലിനാണ് വെട്ടേറ്റത്.

വെട്ടുകൊണ്ടെങ്കിലും എക്‌സൈസ് സംഘം ഷിബുവിനെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ആറുവര്‍ഷം മുമ്പ് ബിജു വര്‍ഗീസ് ചങ്ങനാശ്ശേരിയില്‍ ജോലിചെയ്തിരുന്നപ്പോള്‍ കഞ്ചാവ് കടത്തുകേസില്‍ ഷിബുവിനെ പിടികൂടിയിരുന്നു. അന്നും ഇയാള്‍ ആക്രമണം നടത്തിയിരുന്നു. തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ മൂന്ന് ക്രിമിനല്‍ കേസില്‍ പ്രതിയാണ് ഇയാള്‍. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Tags:    
News Summary - The young man hacked the excise officials who came on the information that ganja was kept in the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.