ശാന്തകുമാര്‍
വെള്ളറട: കൂട്ടുകാര്‍ക്കൊപ്പം മദ്യപാനത്തിലേര്‍പ്പെട്ടിരുന്ന യുവാവിനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരായമുട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചായ്‌ക്കോട്ടുകോണത്തിനു സമീപം കുളത്താമല്‍ വെള്ളം കൊള്ളി ശാന്തി സദനത്തില്‍ ആശാരിപണിക്കാരനായ ശാന്തകുമാറാണ് (40) മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ സമീപ വാസികളായ യുവാക്കള്‍ക്കൊപ്പം ശാന്തകുമാറിൻെറ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കങ്ങളും ബഹളങ്ങളും കേട്ടതായി സമീപവാസികള്‍ പറയുന്നു. വിവരമറിഞ്ഞ് മാരായമുട്ടം സി.ഐ വി. പ്രസാദിൻെറ നേതൃത്വത്തിലുളള പൊലിസ് സംഘം എത്തി നടത്തിയ പരിശോധനയില്‍ ശാന്തകുമാറിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ശാന്തകുമാറിനൊപ്പം മദ്യപാനത്തിലേര്‍പ്പെട്ടിരുന്ന കുളത്താമല്‍ നെടിയകാല സ്വദേശി അനി (35), ജോസ് (40) എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായും ലാലു (32) എന്നയാൾക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും സി.ഐ വി. പ്രസാദ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.