Posted On
date_range Updated On
date_range പൊലീസിനെ ഭയന്നോടിയ യുവാവ് പൊട്ടക്കിണറ്റിൽ വീണുമരിച്ചു
കാസർകോട്: എണ്ണപ്പാറയിൽ യുവാവ് പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. താഴന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. പൊലീസിനെ കണ്ട് ഭയന്നോടിയപ്പോൾ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. എണ്ണപ്പാറയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടയിൽ പണംവെച്ചു കൊണ്ടുള്ള ചൂതാട്ടം നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് അവിടെ പൊലീസ് എത്തുകയായിരുന്നു. പൊലീസ് എത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ചിതറി ഓടി. കൂട്ടത്തിൽ വിഷ്ണുവും ഉണ്ടായിരുന്നു. ഈവേളയിൽ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടണക്കിണറ്റിൽ വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.