മയക്കുമരുന്ന് ലഹരിയിൽ യുവാവ് പൊലീസുകാരെ ക്രൂരമായി മർദിച്ചു

ആലുവ: മണപ്പുറത്ത് മയക്കുമരുന്ന് ലഹരിയിൽ യുവാവ് പൊലീസുകാരെ ക്രൂരമായി മർദിച്ചു.  നാട്ടുകാരുടെ സഹായത്തോടെ ചാലക്കുടി സ്വദേശി അജീഷ് എന്നയാളാണ് പൊലീസുകാരെ മർദിച്ചത്.  അജീഷിനെ ബലം പ്രയോഗിച്ച് കൈകൾ ബന്ധിക്കുകയായിരുന്നു. മണപ്പുറത്ത് പുഴയിൽ കുളിക്കാനെത്തിയ നാട്ടുകാരനായ ഒരാളുടെ മൊബൈൽ ഫോണെടുത്ത് പുഴയിലേക്കെറിയുകയും മറ്റൊരാളെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. 

ഈ സമയത്ത് പട്രോളിംഗിനെത്തിയ പൊലീസുകാരെ അസഭ്യം പറഞ്ഞ് അജീഷ് മർദിക്കുകയായിരുന്നു. സ്വയം കയ്യിൽ മുറിവുണ്ടാക്കി പ്രതി നാട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.

മണപ്പുറത്ത് മയക്കുമരുന്ന് മാഫിയ അരങ്ങു തകർക്കുകയാണ്. ഇവരെ ഭയന്ന് സന്ധ്യമയങ്ങിയാൽ ശിവക്ഷേത്രദർശനത്തിനെത്തുന്ന സ്ത്രീകളുടെ എണ്ണവും കുറയുകയാണ്.  ആലുവ മണപ്പുറത്ത് മയക്കുമരുന്ന് ലഹരിയിൽ  പൊലീസുകാരെ മർദ്ദിച്ച യുവാവിനെ കീഴടക്കുന്നു

Tags:    
News Summary - The young man brutally attacks police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT