ഷാനവാസ് അബ്ദുൽ സാഹിബ്, എൻ. രാജേന്ദ്രനാഥ്, എ.പി. ചന്ദ്രൻ
ന്യൂഡൽഹി: കേരള പൊലീസിലെ എസ്.പി ഷാനവാസ് അബ്ദുൽ സാഹിബിനും കേരള ഫയർ സർവിസിൽനിന്ന് സ്റ്റേഷൻ ഓഫിസർ എൻ. രാജേന്ദ്രനാഥിനും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം.
ആഭ്യന്തര മന്ത്രാലയത്തിലെ ജോയന്റ് ഡയറക്ടർമാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ്, അസിസ്റ്റന്റ് ഡയറക്ടർ ഷാജി ചെറിയാൻ എന്നിവരും വിശിഷ്ട സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായി. കേരള പൊലീസിലെ എ.എസ്.പി എ.പി. ചന്ദ്രൻ, എ.സി.പിമാരായ ടി. അഷറഫ്, സി. പ്രേമാനന്ദ കൃഷ്ണൻ, ഡിവൈ.എസ്.പിമാരായ കെ.ഇ. പ്രേമചന്ദ്രൻ, ഉണ്ണികൃഷ്ണൻ വെളുത്തേടൻ, ടി. അനിൽ കുമാർ, എം. ജോസ് മത്തായി, മനോജ് വടക്കേവീട്ടിൽ, എസ്.ഐമാരായ ടി. സന്തോഷ് കുമാർ, പി. പ്രമോദ് ദാസ് എന്നിവർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായി. ഫയർ ഓഫിസർ എ.എസ്. ജോഗി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ കെ.എ. ജാഫർ ഖാൻ, വി.എൻ. വേണുഗോപാൽ, ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥരായ ടി.വി. രാമചന്ദ്രൻ, എസ്. മുഹമ്മദ് ഹുസൈൻ, കെ. സതീഷ് ബാബു, എ. രാജേഷ് കുമാർ എന്നിവര്‍ക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡല്‍ ലഭിക്കും.
ഡൽഹി പൊലീസിലെ കോഴിക്കോട് സ്വദേശി ആർ.എസ്. ഷിബു, എറണാകുളം സ്വദേശി കൃഷ്ണകുമാർ എന്നിവർ ധീരതക്കുള്ള മെഡലിന് അർഹരായി. 77ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പൊലീസ്, ഫയർ, ഹോം ഗാർഡ് ആൻഡ് സിവിൽ ഡിഫൻസ്, ജയിൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 982 ഉദ്യോഗസ്ഥരാണ് വിവിധ മെഡലുകൾക്ക് അർഹരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.