Posted On
date_range Updated On
date_range മുളക് പൊടി വിതറി മാല പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ യുവതി കീഴ്പ്പെടുത്തി
സ്കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ തടഞ്ഞു നിർത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ യുവതി കീഴ്പ്പെടുത്തി. ഇയാളെ അവർ ചൊക്ലി പൊലീസിൽ ഏൽപിച്ചു. കൊളവല്ലൂർ എൽ.പി സ്കൂൾ അധ്യാപിക ലീക്ഷ്മയാണ് കവർച്ചക്കാരനെ സാഹസികമായി കീഴ്പ്പെടുത്തിയത്.
കവർച്ചാ ശ്രമം നടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി അൻഷാദ് സമാനെ പൊലീസ് അറസ്റ്റ് ചെയ്തു. അണിയാരം ശിവക്ഷേത്ര പരിസരത്താണ് മോഷണ ശ്രമം നടന്നത്. സ്കൂട്ടർ തടഞ്ഞു നിർത്തി മുളകുപൊടി വിതറിയായിരുന്നു കവർച്ചശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.