ചിമ്മിനി വനത്തിൽ കാട്ടാന ചെരിഞ്ഞു

ആമ്പല്ലൂർ: ചിമ്മിനി ഉൾക്കാട്ടിൽ വിറകുതോടിന് സമീപം കാട്ടാന ചെരിഞ്ഞ നിലയിൽ. പ്രദേശത്ത് ഒറ്റക്ക് അലഞ്ഞിരുന്ന പിടിയാന പ്രായാധിക്യം മൂലം അവശതയിലായിരുന്നു. നാല് ദിവസം മുമ്പുവരെ പാലപ്പിള്ളി പ്രദേശത്ത് കണ്ടിരുന്ന ആനയെ ശനിയാഴ്ച രാവിലെയാണ് ചത്ത നിലയിൽ കണ്ടത്.

അവശനിലയിലായിരുന്ന ആനക്ക് ഇര തേടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ചെരിഞ്ഞ കാട്ടാന നേരത്തേ ജനവാസ മേഖലയിൽ വ്യാപകമായി നാശനഷ്ടമുണ്ടാക്കിയിരുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം വനത്തിൽ തന്നെ ജഡം സംസ്കരിച്ചു. 

Tags:    
News Summary - the wild elephant died In the Chimney forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.