കോട്ടയം: വെൽഫെയർ പാർട്ടി തങ്ങളുടെ മുന്നണിയിൽ ഇല്ലെന്ന് യു.ഡി.എഫ് ചെയർമാൻ വി.ഡി. സതീശൻ. ജമാഅത്തെ ഇസ് ലാമിയുമായി കൂട്ടുകൂടിയിരുന്നത് സി.പി.എം ആണെന്നും സതീശൻ വ്യക്തമാക്കി.
30 കൊല്ലം ജമാഅത്തിന്‍റെ തോളിൽ കൈയിട്ടാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടന്നത്. താൻ മത്സരിച്ച ആറു തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനാണ് ജമാഅത്ത് പിന്തുണ നൽകിയത്. വെൽഫെയർ പാർട്ടിക്ക് ജമാഅത്തെ ഇസ് ലാമി രൂപം നൽകി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ വെൽഫെയർ യു.ഡി.എഫിനെ പിന്തുണക്കുന്നുണ്ട്. ആ പിന്തുണ യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ടെന്നും അവരുടെ വോട്ട് സ്വീകരിക്കുന്നുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ബാബരി മസ്ജിദ് തകർന്നപ്പോൾ കലാപം ഉണ്ടാകാതിരിക്കാനായി ശക്തമായ മതേതര ശബ്ദം കേരളത്തിൽ ഉയർത്തിയത് മുസ് ലിം ലീഗും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമാണ്. ലീഗ് ചെയ്തത് തെറ്റാണെന്നും തീവ്രവാദം പോരെും പറഞ്ഞ് പാർട്ടിവിട്ട ഐ.എൻ.എല്ലിനെ ചേർത്തുപിടിച്ചാണ് പിണറായി വിജയൻ അധികാരത്തിൽ ഇരിക്കുന്നത്. ഐ.എൻ.എല്ലിന്‍റെ മന്ത്രി വരെ കേരളത്തിൽ ഉണ്ടായെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.