അപകടത്തിൽപ്പെട്ട വാഹനം

മുന്നറിയിപ്പ് ബോർഡ് വഴിതെറ്റിച്ചു; ദേശീയപാതക്കായി മണ്ണെടുത്ത കുഴിയിൽ വാഹനം മറിഞ്ഞു

മലപ്പുറം: ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനും ഭാര്യക്കും മൂന്ന് മക്കൾക്കുമാണ് പരിക്കേറ്റത്.

ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്റഫിന്‍റെ ഭാര്യയുടെ വയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ കാലിന് ഒടിവുണ്ട്. പുലർച്ചെ മലപ്പുറം വെളിയങ്കോട് ആയിരുന്നു അപകടം.

മൂന്നു മീറ്ററോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കുഴിക്ക് സമീപം അപകട മുന്നറിയിപ്പ് ബോർഡ് തെറ്റായ ദിശയിലേക്കാണ് സ്ഥാപിച്ചിരുന്നതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും അഷ്റഫ് പറഞ്ഞു. കരുനാഗപ്പള്ളിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു അഞ്ചംഗ സംഘം. 

Tags:    
News Summary - The warning board was misleading; The vehicle overturned in a ditch dug for the national highway in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.