മലപ്പുറം: വാഫി-വഫിയ്യ സംവിധാനം പൂർണമായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നിയന്ത്രണത്തിൽ തന്നെ തുടരുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർത്തകുറിപ്പിൽ വ്യക്തമാക്കി. സമസ്ത മുന്നോട്ട് വെച്ച നിർദേശങ്ങളെല്ലാം സി.ഐ.സി സെനറ്റ് ജനറൽ ബോഡി അംഗീകരിച്ചു. സമസ്തയുമായി നിലനിന്നിരുന്ന സി.ഐ.സിയുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും സാദിഖലി തങ്ങൾ പറഞ്ഞു.
വാഫി-വഫിയ്യ സംവിധാനത്തിലെ അക്കാദമികമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമസ്ത സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾക്ക് വിധേയമായിരിക്കണം. തീരുമാനങ്ങൾ നടപ്പാക്കുന്നതിന് സമസ്ത നിയോഗിക്കുന്ന സമിതിയുമായി എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പാണക്കാട് മർവ ഓഡിറ്റോറിയത്തിൽ ചേർന്ന സി.ഐ.സി സെനറ്റ് ജനറൽ ബോഡിയിൽ സമസ്തയുടെ നിർദേശങ്ങളെല്ലാം അംഗീകരിച്ച് പാസാക്കിയതായി സി.ഐ.സി അധ്യക്ഷൻ കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ മുഷവറയെ അറിയിച്ചു.
സമസ്ത നേതാക്കളായ ജിഫ്രി മുത്തുകോയ തങ്ങൾ, പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാർ, എം.ടി.ഉസ്താദ്, കൊയ്യോട് ഉമ്മർ ഉസ്താദ് എന്നിവരുമായി സാദിഖലി തങ്ങൾ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രശ്നപരിഹാര നിർദേശങ്ങളുമായി സി.ഐ.സി സെനറ്റ് ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.