വോട്ടർപട്ടിക പുതുക്കൽ നവംബർ ഒന്നിന് തുടങ്ങും

തിരുവനന്തപുരം: 2022 വർഷത്തേക്ക്​​ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ നവംബർ ഒന്നിന്​ ആരംഭിക്കും. അടുത്ത ജനുവരി അഞ്ചിന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും. 2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ്​ പൂർത്തിയാകുന്ന അർഹരായ എല്ലാ പൗരന്മാർക്കും പട്ടികയിൽ പേര് ചേർക്കാം. നിലവി​െല പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും അവസരം ലഭിക്കും.

കരട് പട്ടികയി​െല അവകാശങ്ങൾ/എതിർപ്പുകൾ നവംബർ ഒന്നു മുതൽ 30 വരെ ഉന്നയിക്കാം. അപേക്ഷകളെല്ലാം www.nvsp.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് സമർപ്പിക്കണം. കരട് സമ്മതിദായക പട്ടിക മുഖ്യ ​െതരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാകും.

കരട് സമ്മതിദായക പട്ടികയി​െല പരാതികളും മറ്റും ഉൾപ്പെട്ട ലിസ്​റ്റ്​ അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാരുടെ (തഹസിൽദാർ) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. ഇതി​െൻറ പകർപ്പ് അംഗീകൃത രാഷ്​ട്രീയ പാർട്ടികൾക്ക് നൽകും. ലിസ്​റ്റ്​ പ്രദർശിപ്പിച്ച് ഏഴ് ദിവസങ്ങൾക്കുശേഷം പരാതികളിൽ തീർപ്പ് കൽപ്പിക്കും.

Tags:    
News Summary - The voter list update will start on November 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.