പ്രതീകാത്മക ചിത്രം 

കനത്തമഴയിൽ ഇരുനില വീട്​ ഒലിച്ചുപോയി

മുണ്ടക്കയം: ഇരുനില വീട്​ ഒലിച്ചുപോയി. മാധ്യമം ഏജൻറ്​ സി.വി. അനിൽകുമാറി​െൻറ സഹോദരങ്ങളായ കണ്ണനും സാബുവും താമസിച്ചിരുന്ന ഇരു നില വീടും സമീപത്തെ ലിബി​െൻറ വീടും പൂർണമായി ഒലിച്ചുപോയി.

കോരുത്തോട് ടൗൺ വെള്ളത്തിനടിയിലായി. കൊമ്പുകുത്തി, പള്ളിപ്പടി കോസടി, കുഴിമാവ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലും വ്യാപകമായി ഉരുൾ പൊട്ടി. ആനചാരി, അഴങ്ങാട്, വടക്കേമല മേഖലകളിൽ നിന്ന്​ നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു.


മഴക്കെടുതി; രക്ഷക്കായി സൈന്യം രംഗത്ത്

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ള്‍പൊ​ട്ട​ലി​ലും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന​തി​ന്​ സൈ​ന്യ​വും രം​ഗ​ത്തെ​ത്തി. കരസേനയുടെ ര​ണ്ടു സംഘത്തെ സം​സ്ഥാ​ന​ത്ത്​ വി​ന്യ​സി​ച്ചു. ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ ഒ​റ്റ​പ്പെ​ട്ട കൂ​ട്ടി​ക്ക​ല്‍ മേ​ഖ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ലാണ്​ ഒരു സംഘം. സ​ര്‍ക്കാ​റി​െൻറ അ​ഭ്യ​ര്‍ഥ​ന പ്ര​കാ​രം പാ​ങ്ങോ​ട് മി​ലി​ട്ട​റി സ്​​റ്റേ​ഷ​നി​ലെ മേ​ജ​ര്‍ അ​ബി​ന്‍ പോ​ളി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള 35 അം​ഗ സം​ഘ​മാ​ണ് ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ത്തി​യ​ത്.

എം.​ഐ 17, സാ​രം​ഗ് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​നു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ ഇറ​ക്കും. മ​റ്റൊ​രു യൂ​നി​റ്റി​നെ തി​രു​വ​ന​ന്ത​പു​ര​ത്തും വി​ന്യ​സി​ച്ചു. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ വ്യോ​മ​സേ​ന​യും സ​ജ്ജ​മാ​ണ്. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ​സേ​ന​യു​ടെ ആ​റ്​ സം​ഘ​ങ്ങ​ളെ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ വി​ന്യ​സി​ച്ചു. ഡി​ഫ​ന്‍സ് സെ​ക്യൂ​രി​റ്റി കോ​ര്‍പ്‌​സി​െൻറ ര​ണ്ടു ടീ​മു​ക​ൾ ക​ണ്ണൂ​രി​ലും കോ​ഴി​ക്കോ​ട്ടു​മു​ണ്ട്. കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ദ​ക്ഷി​ണ വ്യോ​മ ക​മാ​ന്‍ഡി​ന് കീ​ഴി​ലെ എ​ല്ലാ താ​വ​ള​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

സർവസജ്ജരായി നാവിക സേനയും

കൊച്ചി: വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായി ദക്ഷിണ നാവിക സേനയും. കോട്ടയം കൂട്ടിക്കൽ പ്രദേശത്ത് ഒറ്റപ്പെട്ട കുടുംബങ്ങളെ എയർ ലിഫ്റ്റ് ചെയ്യുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നാവികസേനയോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഇതിനായി ഡൈവിങ്, റെസ്ക്യൂ ടീമുകൾ ഏതുനിമിഷവും രംഗത്തിറങ്ങാൻ തയാറായിക്കൊണ്ടിരിക്കുകയാണ്​. വ്യോമ രക്ഷാപ്രവർത്തനത്തിന് കാലാവസ്ഥ അനുകൂലമായാലുടൻ വിന്യസിക്കാൻ ഹെലികോപ്​ടറുകളും സജ്ജമാണ്. 


Tags:    
News Summary - The two-storey house was washed away by heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.