പുനലൂര്‍-കായംകുളം പാതയില്‍ ശാലേംപുരം ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരത്തിന്‍റെ ശിഖരം ഒടിഞ്ഞുവീണ നിലയില്‍
പത്തനാപുരം (കൊല്ലം): ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണ് യാത്രികക്ക് പരിക്കേറ്റു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
വ്യാഴാഴ്ച രാവിലെ 11ന് പുനലൂര്‍– കായംകുളം പാതയില്‍ പത്തനാപുരം ശാലേംപുരം ജംഗ്ഷന് സമീപമായിരുന്നു സംഭവം. ശാലേംപുരം വൈദ്യന്‍വീട്ടില്‍ സാറാമ്മ ലാലിക്കാണ് (70) പരിക്കേറ്റത്.
നഗരത്തിലെ ബാങ്കില്‍ വന്ന ശേഷം തിരികെ പോകുകയായിരുന്നു സാറാമ്മ. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ സെല്‍വരാജ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. റോഡ് വശത്ത് ഉണ്ടായിരുന്ന മരുതി മരത്തിന്‍റെ മുകള്‍ഭാഗമാണ് കാറിന് മുകളിലേക്ക് വീണത്.
അപകടാവസ്ഥയില്‍ നിന്ന മരത്തിന്‍റെ ചുവട്ടില്‍ ആരോ ബുധനാഴ്ച രാത്രി തീയിട്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫയര്‍ഫോഴ്സാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍, പൂർണമായും അണഞ്ഞിരുന്നില്ല.
ഗുരുതര പരിക്കേറ്റ സാറാമ്മയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് അടൂര്‍-പത്തനാപുരം പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരാണ് മരം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.