കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ തമിഴ് നാട് വനംവകുപ്പ് അമ്മയാനയുടെ അടുത്തെത്തിച്ചു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ കൂട്ടം തെറ്റിയ ആനക്കുട്ടിയെ അമ്മയുടെ അടുത്തെത്തിച്ച് തമിഴ്നാട് വനംവകുപ്പ് ജീവനക്കാർ. മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടം തെറ്റി നാട്ടിലെത്തിയത് ശനിയാഴ്ചയാണ് ആനക്കുട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പെരിയനായിക്കൻ പാളയത്താണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്നാണ് വനംവകുപ്പ് ജീവനക്കാർ ശനിയാഴ്ച രാവിലെ ഇവിടെ എത്തിയത്.

കൂട്ടംതെറ്റി അവശനായ കുട്ടിക്കൊമ്പനെ വെറ്റിനറി വിദഗ്ധർ പരിശോധിച്ചു. പിന്നാലെ ഇളനീരും ഗ്ലൂക്കോസും ലാക്ടോജനും വനംവകുപ്പ് ജീവനക്കാർ നൽകി. അതോടെ കുട്ടിക്കൊമ്പൻ ഉഷാറായി. ഇതിനിടെ മൂന്ന് സംഘമായി തിരിഞ്ഞ് കുട്ടിക്കൊമ്പന്റെ അമ്മയേ തിരയാനും തുടങ്ങി. വ്യാപകമായ തിരച്ചിലിനൊടുവിലാണ് നായ്ക്കൻപാളയം എന്ന സ്ഥലത്തെ പുതിയ തോപ്പിൽ ആനക്കൂട്ടത്തെ കണ്ടെത്തിയത്.

വൈകീട്ട് ആറോടെ കുട്ടിക്കൊമ്പനെ വനംവകുപ്പ് തള്ളയാനയുടെ അടുത്ത് എത്തിച്ചു. കുട്ടിയാനയെ ആനക്കൂട്ടം സ്വീകരിച്ചതായും വനംവകുപ്പ് വിശദമാക്കി.

Tags:    
News Summary - The Tamil Nadu Forest Department brought the Kuttikompan to Ammayana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.