​ചാരക്കേസിൽ മറുപടിക്ക്​ സി.ബി.ഐക്ക്​ കൂടുതൽ സമയം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ഐ.എസ്​.ആർ.ഒ ഗൂഢാലോചനക്കേസിൽ പ്രതികളായ മുൻ അന്വേഷണ ഉ​ദ്യോഗസ്ഥരുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.ബി.ഐ സമർപ്പിച്ച ഹരജി സുപ്രീംകോടതി വാദംകേൾക്കാനായി ജനുവരി 28ലേക്കു​ മാറ്റി. മലയാളിയായ ഐ.ബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സി.ബി.ഐ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദംകേൾക്കൽ നീട്ടിയത്​.

തങ്ങളുടെ നേതൃത്വത്തിൽ നടന്ന ഐ.എസ്​.ആർ.ഒ ചാരക്കേസ് അന്വേഷണം ഇല്ലാതാക്കിയത്​ സി.ബി.ഐയാണ്​ എന്നതടക്കം ഗുരുതര ആരോപണങ്ങളാണ്​ ശ്രീകുമാർ സത്യവാങ്​മൂലത്തിൽ ഉന്നയിച്ചത്​. ചാരവൃത്തിയിൽ പാക് രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന്​ പറഞ്ഞ ശ്രീകുമാർ, ചാരപ്രവർത്തനത്തെക്കുറിച്ച് 1994ൽ അന്നത്തെ ഐ.ബി ഡയറക്ടർ പ്രധാനമന്ത്രിയുടെ ഓഫിസിനു നൽകിയ റിപ്പോർട്ടുകളും സുപ്രീംകോടതി പരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

സി.ബി.ഐക്കുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഹാജരായി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്​ വാദംകേട്ടത്​. 

Tags:    
News Summary - The Supreme Court has given more time to the CBI to reply in the ISRO ash case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.