പോക്സോ നിയമം ഫലപ്രദമായി നടപ്പാക്കാൻ അധ്യാപകരുടെ സഹകരണം ആവശ്യമെന്ന് സബ്ജഡ്ജ്

തിരുവനന്തപുരം:കുട്ടികൾക്ക് നേരെയുള്ള ലൈ​ഗിംക അതിക്രമങ്ങൾക്കെതിരെയുള്ള പോക്സോ നിയമം ഫലപ്രദമായി നടപ്പാക്കാൻ അധ്യാപകരുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ്. കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ സബ്ജില്ലയിലെ ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്കായി ഏകദിന പോക്സോ നിയമ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ രണ്ടാം വീട് എപ്പോഴും സ്കൂളുകളാണ്. അധ്യാപകരാണ് അവരുടെ അവിടത്തെ രക്ഷിതാക്കൽ. ഒരു പക്ഷേ വീടുകളിൽ അച്ഛനമ്മമോടൊപ്പം ചിലവഴിക്കുന്നതിനേൽക്കാൾ ഏറെ സമയം സ്കൂളുകളിൽ അധ്യാപകരോടൊപ്പം ഇടപഴകുന്ന വിദ്യാർത്ഥികൾക്ക് എന്നും വഴികാട്ടികളാകുന്ന അധ്യാപകർ അവരുടെ നല്ല കൂട്ടുകാർ ആകണമെന്നും സബ് ജഡ്ജ് ഓർപ്പിച്ചു.

അതിലൂടെ കുട്ടികൾക്ക് നേരെയുള്ള എല്ലാ അതിക്രമങ്ങളും അറിയാനും അതിലൂടെ അവർക്ക് സുരക്ഷിതമായ ഭാവി ഉറപ്പാനുള്ള ബാധ്യതയും അധ്യാപക സമൂഹത്തിനുണ്ട്. അത് കൊണ്ട് പോക്സോ നിയമത്തെക്കുറിച്ചുള്ള ശരിയായ അറിവുകൾ അധ്യാപകർ മനസിലാക്കി വെച്ചാകണം വിദ്യാർത്ഥികളുടെ ഇക്കാര്യത്തിലെ ആശങ്ക പരിഹരിക്കപ്പെടേണ്ടത്.

പോക്സോ നിയമം വലിയ രീതിയിൽ ദുരുപയോ​ഗം ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നത് ഈ നിയമത്തെക്കുറിച്ചുള്ള അജ്ഞതയുള്ളത് കൊണ്ടാണ്. അത് കാരണം മക്കളെ പൊന്നുപോലെ നോക്കുന്ന ചില പിതാക്കൻമാരെങ്കിലും ചില സന്ദർഭങ്ങളിൽ എങ്കിലും പോക്സോ കേസുകളിൽ പ്രതി സ്ഥാനത്ത് വരുന്നുണ്ട്. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കി നിയമം നടപ്പാക്കാൻ അധ്യാപക സമൂഹം മുന്നിട്ട് ഇറങ്ങണമെന്നും സബ്ജഡ്ജ് ഓർമ്മിപ്പിച്ചു.

Tags:    
News Summary - The Subjudge said that the cooperation of teachers is necessary for the effective implementation of the POCSO Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.