Posted On
date_range Updated On
date_range വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
കളികാവ്: വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ച നിലയിൽ. അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്റെ മകൻ അജ്സലി (23) നെയാണ് പരിയങ്ങാട് കെട്ടിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വണ്ടൂരിൽ സ്വകാര്യ കോളജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് ബന്ധുവീട്ടിലേക്ക് നോമ്പ് തുറക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.