Posted On
date_range Updated On
date_range ബസിറങ്ങി റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വിദ്യാർഥിനി മരിച്ചു
കൂറ്റനാട്: റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് ജാറം പള്ളിക്ക് ചാലിശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ ബംഗ്ലാവ് കുന്ന് കാരാത്ത് പടി ബാലൻ-ശ്രീലത ദമ്പതികളുടെ മകൾ ശ്രീപ്രിയ (19) ആണ് മരിച്ചത്.
കൂറ്റനാട്-ചാലിശ്ശേരി റോഡിലെ ന്യൂബസാറിൽ ചൊവ്വാഴ്ച്ച ഉച്ചക്ക് 1.30ഓടെയാണ് അപകടം. ക്ലാസ്സ് കഴിഞ്ഞ് കുന്നംകുളം ഭാഗത്ത് നിന്നു വന്ന ബസിൽനിന്നിറങ്ങി റോഡ് മുറിച്ച് കടക്കവേ കൂറ്റനാട് ഭാഗത്ത് നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: ശ്രീലേഖ, ശ്രീരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.