തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ 20 ദിവസം മാത്രം ശേഷിക്കെ, 1500 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പുറപ്പെടുവിച്ച കടപ്പത്രത്തിന്റെ ലേലം മാർച്ച് 14ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഓഫിസിൽ നടക്കും.
സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും വാർഷിക പദ്ധതികൾ ഇഴഞ്ഞുനീങ്ങുകയാണ്. കേന്ദ്ര സർക്കാർ കടമെടുപ്പിന് നിയന്ത്രണം കൊണ്ടുവന്നതും തിരിച്ചടിയായി. ട്രഷറിയിൽ നിന്ന് ബില്ലുകൾ മാറാൻ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മാർച്ചിൽ ശമ്പള ദിവസങ്ങൾ കഴിഞ്ഞിട്ടും നിയന്ത്രണം തുടരുകയാണ്.
10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ധനവകുപ്പിന്‍റെ പ്രത്യേക അനുമതി വേണം. ട്രഷറിയിൽ പരമാവധി പണമെത്തിക്കാനുള്ള ശ്രമവും ധനവകുപ്പ് നടത്തുന്നുണ്ട്. പദ്ധതി പ്രവർത്തനത്തിനു പുറമെ, അടുത്ത മാസത്തെ ശമ്പള-പെൻഷൻ വിതരണത്തിനും പണം കണ്ടെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.