കണ്ണൂർ: കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്കെതിരെ ഗവർണർ നടപടിയെടുത്ത വിഷയം മുഖ്യമന്ത്രിയും സർക്കാറും ഇടപെട്ട് പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെ ഗവർണർ അയോഗ്യരാക്കിയത് സംബന്ധിച്ച് വാർത്താമാധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളൂ. ഇത് സർക്കാറും ഗവർണറും തമ്മിലുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ ഭരണഘടനാപദവി അലങ്കരിക്കുന്നയാൾ എന്ന നിലയിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.