കടുത്തുരുത്തി: മുൻ എം.എൽ.എ കടുത്തുരുത്തി പാറപ്പുറത്ത് പഴുവേലിൽ പി.എം. മാത്യു (75) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ച 3.30 ഓടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ ’96വരെ കടുത്തുരുത്തി മണ്ഡലം എം.എൽ.എ ആയിരുന്നു. കേരള കോൺഗ്രസ് എം നേതാവായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ചുനാളുകളായി യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
2025 മേയിൽ തുടങ്ങിയ നാഷനൽ ഫാർമേഴ്സ് പാർട്ടിയുടെ (എൻ.എഫ്.പി) ജനറൽ സെക്രട്ടറിയായിരുന്നു. ഒ.ഡി.ഇ.പി.സി ചെയർമാൻ, കെ.എസ്.എഫ്.ഇ വൈസ് ചെയർമാൻ, കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. കടുത്തുരുത്തി അരുണാശ്ശേരിയലെ വസതിയിലെ ശുശ്രൂഷക്ക് ശേഷം ബുധനാഴ്ച വൈകീട്ട് മൂന്നിന് കടുത്തുരുത്തി സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ (താഴത്ത് പള്ളി) സംസ്കരിക്കും.
ഭാര്യ: കോട്ടയം കുറുമുള്ളൂർ തെന്നാട്ടു കുടുംബാംഗം കുസുമം മാത്യു (റിട്ട. സബ് രജിസ്ട്രാർ). മക്കൾ: ഡോ. അനു പി. മാത്യു (അസി.പ്രഫസർ, ദേവമാത കോളജ്, കുറവിലങ്ങാട്), അഞ്ജു മാത്യു (ലീഡ് എൻജിനീയർ, ലുമിലെഡ്സ്, സിംഗപ്പൂർ), അരുൺ മാത്യു (മാനേജിങ് പാർട്ണർ, ടൂർലിസ്, മലേഷ്യ).
മരുമക്കൾ: ചാൾസ് കെ. തോമസ് (സീനിയർ മാനേജർ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേറ്റ് ബിസിനസ് സെന്റർ ബംഗളൂരു ), അനീഷ് പാറക്കൽ പ്രസാദ് (മാനേജർ എഫ് 10 ചേഞ്ച് മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി എൻജിനീയറിങ് മാനേജ്മെന്റ്, മൈക്രോൺ സെമികണ്ടക്ടർ ഏഷ്യ ഓപറേഷൻസ്, സിംഗപ്പൂർ), ജസ്വിന്നി നായർ രാമചന്ദ് (സീനിയർ അക്കൗണ്ട്സ് ഓഫിസർ, പാർക്കർ ഹാനിഫിൻ ഇൻഡസ്ട്രിയൽ, മലേഷ്യ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.