representation image

ചെത്തിക്കോട് ആറംഗസംഘം ബാർ ഹോട്ടൽ അടിച്ചുതകർത്തതായി പരാതി

അങ്കമാലി: ചെത്തിക്കോട് ഹെറിറ്റേജ് ബാർ ഹോട്ടൽ വ്യാഴാഴ്ച രാത്രി അടിച്ചുതകർത്തു. ബാറിനകത്തുണ്ടായിരുന്നവർ ചിതറിയോടി. ചിലർക്ക് പരിക്കേറ്റു.ആറംഗ കഞ്ചാവ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം. ബൈജുവി‍െൻറ നേതൃത്വത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാലുപേർ ഓടിരക്ഷപ്പെട്ടു.

കാലടി മറ്റൂർ പിരാരൂർ സ്വദേശികളായ ആമോസ്, അരുൺ എന്നിവരാണ് പിടിയിലായത്. കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സന്ധ്യയോടെ ബാറിലെത്തിയസംഘം ബഹളംവെക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തതായും തുടർന്ന് ഹോട്ടൽ മാനേജരും തൊഴിലാളികളുംകൂടി പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നു.

ഇതി‍െൻറ പ്രതികാരമെന്നോണമാണ് സംഘം വീണ്ടുമെത്തി അരമണിക്കൂറോളം ആക്രമണം അഴിച്ചുവിട്ടതെന്ന് പൊലീസ് പറയുന്നു. മൂന്നുലക്ഷത്തിന്റെ നഷ്ടം നേരിട്ടതായി ഹോട്ടൽ മാനേജർ കെ.എസ്. ശ്യാംലാൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Tags:    
News Summary - The six-member group that broke Bar Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.