മു​ഹ​മ്മ​ദും സ​ഹോ​ദ​രി അ​ഫ്ര​യും

മുഹമ്മദിന്​ ലഭിച്ച 46.78 കോടിയിലെ ബാക്കി തുക സമാന അസുഖമുള്ളവർക്കായി സർക്കാറിന്​ കൈമാറും

കണ്ണൂർ: സ്‌പൈനൽ മസ്കുലാർ അട്രോഫിയെന്ന ജനിതകരോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന്​ ലഭിച്ച സഹായനിധിയിൽ അവശേഷിക്കുന്ന തുക സർക്കാറിന്​ കൈമാറും. കുട്ടിയുടെ ചികിത്സക്ക്​ ആവശ്യമായ തുക വകയിരുത്തിയ ശേഷമാണ്​ ബാക്കി തുക കൈമാറുക.

ഇതുസംബന്ധിച്ച്​ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹിയായ എം. വിജിൻ എം.എൽ.എ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. സാമൂഹികസുരക്ഷ മിഷ​നിലേക്കാവും പണം കൈമാറുക. സമാനമായ അസുഖമുള്ള കുട്ടികൾക്ക്​ ചികിത്സ സഹായം നൽകുന്ന അക്കൗണ്ടിലേക്കാവും ഈ തുക നിക്ഷേപിക്കുക. ഇതേ അസുഖം ബാധിച്ച ജില്ലയിലെ കുട്ടികൾക്ക്​ മുൻഗണന നൽകണമെന്ന അഭ്യർഥനയും സർക്കാറിന്​ കൈമാറിയിട്ടുണ്ട്​.

ശനിയാഴ്​ച നടക്കുന്ന ചികിത്സ സഹായ കമ്മിറ്റി യോഗത്തിൽ, സർക്കാറിലേക്ക്​ കൈമാറുന്ന തുക​ സംബന്ധിച്ച്​ ധാരണയിലെത്തുമെന്ന്​ എം.എൽ.എ പറഞ്ഞു. മുഹമ്മദി​െൻറ ചികിത്സക്കാവശ്യമായ മരുന്നിനായി 18 കോടി രൂപയായിരുന്നു ആവശ്യമായത്​.

എന്നാൽ, കവിഞ്ഞൊഴുകിയ മലയാളികളുടെ സ്നേഹത്തിൽ 46.78 കോടി രൂപയാണ്​ അക്കൗണ്ടിലെത്തിയത്​. മരുന്നി​െൻറ നികുതി ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞദിവസം​ കേന്ദ്രസർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

18 കോടി രൂപയുടെ മരുന്നിന്​ ഏകദേശം ആറരക്കോടി രൂപയാണ്​ നികുതിയിനത്തിൽ കുറവുവരുക. നടപടികൾ പൂർത്തിയായ മുറക്ക്​ ഒരാഴ​്​ചക്കുള്ളിൽ മരുന്ന്​ എത്തിക്കാനാവുമെന്നാണ്​​ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചത്​.

പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ, ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ ഫാരിഷ ടീച്ചർ, കൺവീനർ അബ്ബാസ് ഹാജി, അജിത്ത് മാട്ടൂൽ, പ്രകാശൻ, അബ്​ദുൽ കലാം, ബി.നസീർ എന്നിവർ എം.എൽ.എക്ക്​ ഒപ്പമുണ്ടായിരുന്നു. 

Tags:    
News Summary - The rest of Muhammad's medical aid goes to the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.