സാമൂഹികക്ഷേമ വകുപ്പ് ഏറ്റെടുത്ത സ്ത്രീയുടെ മരണം ബന്ധുക്കൾ അറിഞ്ഞത്​​ ഭക്ഷണം പൊതിഞ്ഞ് കൊണ്ടുവന്ന ​പത്രത്തിൽനിന്ന്​

പാവറട്ടി (തൃശൂർ): സാമൂഹികക്ഷേമ വകുപ്പ് സംരക്ഷണത്തിനായി ഏറ്റെടുത്ത സ്ത്രീ മരിച്ചത് ബന്ധുക്കൾ അറിഞ്ഞത് 15 ദിവസത്തിന് ശേഷം. ഭക്ഷണ സാധനം പൊതിഞ്ഞ് കൊണ്ടുവന്ന ​പത്രത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അജ്ഞാത മൃതദേഹം സംബന്ധിച്ച ചിത്രവും വാർത്തയും ശ്രദ്ധയിൽപെട്ട ബന്ധു പഞ്ചായത്ത്​ അധികൃതരെ അറിയിച്ച്​ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കോവിഡ് രോഗിയായിരുന്ന മുണ്ടന്തറ കണ്ടുവി​െൻറ മകൾ ഗീതയെ (55) കഴിഞ്ഞ ജൂലൈ 30നാണ് കാലിലെ വ്രണത്തിൽ പുഴുവരിച്ച് അവശയായി എളവള്ളി ഉല്ലാസ് നഗറിലെ റോഡിൽ ക​െണ്ടത്തിയത്. ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്താൻ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ സാമൂഹിക നീതി വകുപ്പ് ഇവരെ ഏറ്റെടുത്ത് കൊണ്ടുപോവുകയായിരുന്നു.

സെപ്​റ്റംബർ 22നാണ്​ ഗീത മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ചത്. മൃതദേഹം വ്യാഴാഴ്ച ബന്ധുക്കൾ ഏറ്റെടുത്ത് എളവള്ളിയിൽ സംസ്കരിച്ചു. സംഭവത്തിൽ മെഡിക്കൽ കോളജിനും പഞ്ചായത്തിനും സാമൂഹിക നീതി വകുപ്പിനും ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമരം ആരംഭിച്ചു. വിശദ അ​േന്വഷണം ആവശ്യപ്പെട്ട് മണ്ഡലം പ്രസിഡൻറ് സി.ജെ. സ്​റ്റാൻലി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും ജില്ല മെഡിക്കൽ ഓഫിസർക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.

Tags:    
News Summary - The relatives came to know about the death of the woman from the newspaper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.