ശുദ്ധമായ വായുവും വെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നതാണ് യഥാർഥ വികസനം - മന്ത്രി പി. പ്രസാദ്

കായംകുളം: അംബര ചുംബികളായ കെട്ടിടങ്ങളും വിശാലമായ റോഡും നിർമിക്കലല്ല ശുദ്ധമായ വായുവും വെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നതാണ് യഥാർഥ വികസനമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കായംകുളം നഗരസഭയിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

നാടിന്‍റെ നട്ടെല്ലാണെന്ന് പറയുമ്പോഴും സമൂഹത്തിൽ നിന്നും കടുത്ത അവഗണന കർഷകർ നേരിടുന്നു. കൃഷിക്ക് അനുയോജ്യമായ മണ്ണും മനുഷ്യരും നമുക്കുണ്ട്. കൃഷി ചെയ്യാനുള്ള മനസ് കൂടി ഉണ്ടായാൽ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടാൻ കഴിയും. തെങ്ങ് ചതിക്കില്ലെന്നും തെങ്ങിനെ മലയാളിയാണ് ചതിച്ചതെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിൽ 15 ലക്ഷം തെങ്ങിൻ തൈ നട്ടു പിടിപ്പിക്കുന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.  
Tags:    
News Summary - The real development is the provision of clean air, water and food - Minister P. Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.