Posted On
date_range Updated On
date_range കേരളത്തിൽ കോവിഡ് കൂടിയെന്ന പ്രചരണം വസ്തുതകൾ മനസ്സിലാക്കാതെ- ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് കൃത്യമായ റിപ്പോര്‍ട്ടിങ് നടക്കുന്നുണ്ട്. പുറത്ത് വിടുന്ന കണക്കുകൾ കൃത്യമാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം ശക്തമാക്കാൻ പൊലീസ് നടപടി ശക്തമാക്കും. തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായതായും ആരോഗ്യമന്ത്രി പറഞ്ഞു.
കര്‍ശന നിയന്ത്രണങ്ങളിലൂടെ കേരളത്തിലെ രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരുമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.