ആഭ്യന്തര പരാതിപരിഹാര സമിതി: വിമൻ ഇൻ സിനിമ കലക്ടീവിന്‍റെ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: മലയാള സിനിമമേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതിപരിഹാര സമിതികൾ വേണമെന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടിവ് എന്ന സംഘടന നൽകിയ ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വാദം പൂർത്തിയായതിനെത്തുടർന്ന് വിധി പറയാൻ മാറ്റിയത്.

2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ചലച്ചിത്രനടിമാരും സാങ്കേതിക പ്രവർത്തകരുമടങ്ങുന്ന സംഘടന ഇത്തരമൊരു ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചത്. താരസംഘടനയായ അമ്മയിലും മറ്റു ചലച്ചിത്രസംഘടനകളിലും ഇത്തരത്തിൽ സമിതികൾ വേണമെന്നായിരുന്നു ആവശ്യം. സംസ്ഥാന വനിത കമീഷനും ഹരജികളിൽ കക്ഷിചേർന്നിരുന്നു.

സ്ത്രീകൾക്കുനേരെ തൊഴിലിടങ്ങളിലുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം അമ്മ, കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്, ഫെഫ്‌ക, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, മാക്ട തുടങ്ങിയ സംഘടനകൾ ഇത്തരം സമിതികൾക്ക് രൂപം നൽകണമെന്നും കമീഷൻ ശിപാർശ ചെയ്തിരുന്നു. 

Tags:    
News Summary - The petition of the Women in Cinema Collective has been postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.