പി കെ സുരേഷ്

കോടിയേരിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ചെങ്ങന്നൂർ: അന്തരിച്ച സി.പി.എം  പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച തിരുവവണ്ടൂർ ഇരമല്ലിക്കര പ്ലാവുനിൽക്കുന്നതിൽ  പി. കെ. സുരേഷിനെ (48) ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു.

ആദരാഞ്ജലികൾ അർപ്പിച്ച് പ്രസിദ്ധപ്പെടുത്തിയ ചിത്രത്തിനൊപ്പം അപകീർത്തികരവും അപമാനകരവുമായ വാചകങ്ങൾ ചേർത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു വെന്നു കാട്ടി സി.പി. എം തിരുവണ്ടൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ഷാജി കുതിരവട്ടം ചെങ്ങന്നൂർ സി.ഐയ്ക്ക് പരാതി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. 

Tags:    
News Summary - The person who spread the defamatory post against Kodiyeri was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.