'വിദ്യാസമ്പന്നർ, പരിശ്രമശാലികൾ'; കേരളീയരെ പുകഴ്ത്തി മോദി

തിരുവനന്തപുരം: മലയാളികളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും പരിശ്രമശാലികളുമാണ്. കേരളത്തിന്‍റെ വികസന ഉത്സവത്തിൽ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി ജലമെട്രോ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

'കേരളം വളരെ ജാഗ്രതയുള്ള നാടാണ്. ഇവിടുത്തെ ജനങ്ങൾ അറിവുള്ളവരും വിദ്യാസമ്പന്നരുമാണ്. സ്വന്തം സാമർത്ഥ്യം കൊണ്ടും വിനയത്തോടെയുള്ള പെരുമാറ്റം കൊണ്ടും പരിശ്രമശീലം കൊണ്ടുമാണ് അറിയപ്പെടുന്നത്'- മോദി പറഞ്ഞു.

രാജ്യത്തും ലോകത്താകമാനവും എന്താണ് നടക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. സാമ്പത്തിക അവസ്ഥ അറിയാൻ കഴിയും. ഈ അവസ്ഥയിലും ഭാരതം വികസനത്തിന്‍റെ പ്രഭാകേന്ദ്രമായി മാറുകയാണ്. ഭാരതത്തിന്‍റെ വികസന സാധ്യതകൾ ലോകമാകെ അംഗീകരിച്ചു കഴിഞ്ഞു' -മോദി പറഞ്ഞു.

കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ, ദി​ണ്ഡി​ഗ​ൽ - പ​ള​നി - പാ​ല​ക്കാ​ട് സെ​ക്ഷ​ന്റെ വൈ​ദ്യു​തീ​ക​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ളാണ് പ്ര​ധാ​ന​മ​ന്ത്രി നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചത്. വന്ദേഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് നേരത്തെ നിർവഹിച്ചിരുന്നു. ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്ക്, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, വ​ർ​ക്ക​ല - ശി​വ​ഗി​രി സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​നം, നേ​മം, കൊ​ച്ചു​വേ​ളി ടെ​ർ​മി​ന​ലു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം എ​ന്നി​വ​യു​ടെ ശി​ലാ​സ്ഥാ​പ​നവും പ്രധാനമന്ത്രി നി​ർ​വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ച​ട​ങ്ങി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ സൂ​റ​ത്തി​ലേ​ക്ക്​ പോ​കും.

Tags:    
News Summary - 'The people of Kerala are educated Praise Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.