കട്ടപ്പന-വെള്ളയാംകുടി റോഡിൽ ബൈക്കിൽനിന്ന് സഹയാത്രികൻ ഹൃദയാഘാതത്തെ തുടർന്ന് തെറിച്ചുവീഴുന്ന സി.സി ടി.വി ദൃശ്യം
Posted On
date_range Updated On
date_range ബൈക്കിന് പിന്നിലിരുന്ന യാത്രക്കാരന് ഹൃദയാഘാതം; റോഡിൽ തെറിച്ചു വീണു, യുവാവ് ഗുരുതരാവസ്ഥയിൽ
കട്ടപ്പന: ബൈക്കിന് പിന്നിലിരുന്ന യാത്രക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി അജോമോനാണ് (34) വീണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ അടിമാലി-കുമളി ദേശീയപാതയിൽ വെള്ളയാംകുടി ജങ്ഷന് സമീപമായിരുന്നു അപകടം. സുഹൃത്തിന്‍റെ പിന്നിലിരുന്ന അജോ മോന് ബൈക്ക് ഓടിക്കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.
അപകടം കണ്ട് എത്തിയവർ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അജോമോൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.