അടൂർ: കട ഒഴിഞ്ഞ് കൊടുക്കാത്തതിനെത്തുടർന്ന് വാടകക്കാരിയുടെ തലക്ക് തോക്കുെവച്ച് അടിച്ച് പരിക്കേൽപിച്ച കേസിൽ കെട്ടിടം ഉടമ അറസ്റ്റിൽ. തെങ്ങമം കൊല്ലായ്ക്കൽ അനിതഭവനത്തിൽ രവിയെയാണ് (68) അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
സൂപ്പർ മാർക്കറ്റ് നടത്തുന്ന തെങ്ങമം കൊല്ലായിക്കൽ ഗൗരിശങ്കരത്തിൽ ആശാ നായരെയാണ് (41) തലക്കടിച്ച് പരിക്കേൽപിച്ചത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്കിന്റെ നീളമുള്ള ഭാഗം െവച്ച് അടിച്ചതായാണ് മൊഴി. ബുധനാഴ്ച വൈകീട്ട് 5.30നാണ് സംഭവം.
കട ഒഴിയണമെന്ന് പറഞ്ഞ് കടയിൽ എത്തി കെട്ടിടം ഉടമ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നും വൈദ്യുതിബന്ധം വിേച്ഛദിക്കുകയും ജലവിതരണ പൈപ്പുകൾ പൊട്ടിക്കുകയും ചെയ്യുമായിരുന്നെന്നും ആശാനായർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തർക്കം സംബന്ധിച്ച് നിരവധി കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.