പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന് വിവാദ വ്യവസായം നടത്തുന്നു -പി. രാജീവ്

തിരുവനന്തപുരം: വ്യവസായരംഗത്ത് പുതിയ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന് വിവാദ വ്യവസായം നടത്തുകയാണെന്ന് മന്ത്രി പി. രാജീവ്. കേരളത്തിലെ വ്യവസായ അനുകൂലാന്തരീക്ഷം തകർക്കാനും വ്യവസായികൾ ഇവിടേക്ക്‌ വരാതിരിക്കാനുമാണ്‌ പ്രതിപക്ഷ ശ്രമം. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആന്ധ്രയിലേക്കും തമിഴ്‌നാട്ടിലേക്കും മാത്രം നോക്കുന്നവർ കുറച്ചുസമയമെങ്കിലും കേരളത്തിലേക്ക്‌ നോക്കി ഇവിടെയുണ്ടായ മാറ്റം കാണാൻ തയാറാകണം. ഏഷ്യയിലെ ഒന്നാമത്തെ സ്‌റ്റാർട്ടപ് ആവാസവ്യവസ്ഥ കേരളത്തിലേതാണ്‌. നാലു മാസത്തിനിടെ രാജ്യത്ത്‌ കൂടുതൽ പേർക്ക്‌ തൊഴിൽ നൽകിയ നഗരം കൊച്ചിയാന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - The opposition and some media are running a controversial business -P. Rajiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.