ലാവലിൻ കേസിൽ ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ സ്റ്റാഫ്; ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയെന്ന് ഷോൺ ജോർജ്

കൊച്ചി: ലാവലിൻ കേസിൽ പുതിയ ആരോപണവുമായി എക്സാലോജിക് മാസപ്പടി കേസിലെ പരാതിക്കാരനായ അഡ്വ. ഷോൺ ജോർജ്. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പേഴ്സനൽ സ്റ്റാഫായി നിയമിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

2016ൽ ആദ്യ തവണ മുഖ്യമന്ത്രിയായതു മുതൽ അദ്ദേഹം തൽസ്ഥാനത്തുണ്ടെന്നും ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയെന്നോണമാണ് ഈ നിയമനമെന്നും ഷോൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2008ൽ കൊച്ചി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനിലെ അഡീഷനൽ ഡയറക്ടറായിരുന്ന ആർ. മോഹൻ നിലവിൽ മുഖ്യമന്ത്രിയുടെ സ്പെഷൽ ഓഫിസറാണ്. 21 സ്റ്റാഫുകളിൽ നാലാം സ്ഥാനത്താണ് ഇദ്ദേഹം.

പിണറായി വിജയൻ എസ്.എൻ.സി ലാവലിൻ കമ്പനിയിൽനിന്ന് കമീ‍ഷൻ വാങ്ങി സിംഗപ്പൂരിലെ കമല ഇൻറർനാഷനൽ എക്സ്പോർട്ടേഴ്സിൽ നിക്ഷേപിച്ചുവെന്ന ആരോപണത്തിൽ നടത്തിയ അന്വേഷണത്തിൽ സിംഗപ്പൂരിൽ അത്തരത്തിലൊരു കമ്പനിയില്ലെന്ന് കണ്ടെത്തി എന്നാണ് ആർ. മോഹൻ നൽകിയ റിട്ട് ഹരജിയിലെ പ്രധാന വെളിപ്പെടുത്തൽ.

ഈ ക്ലീൻ ചിറ്റിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം നന്ദകുമാർ നൽകിയ കേസ് തള്ളിപ്പോയതെന്നും ഷോൺ പറഞ്ഞു. മോഹന്‍റെ സർവിസ് കാലത്തെ ഇത്തരം ഇടപെടലുകൾ അന്വേഷിക്കാൻ കേന്ദ്രത്തിന് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷോണിന്‍റെ ആരോപണങ്ങൾ തള്ളി ആർ. മോഹൻ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ഷോ​ൺ ജോ​ർ​ജ്​​ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ഴ്​​സ​ന​ൽ സ്റ്റാ​ഫ്​ അം​ഗം ആ​ർ. മോ​ഹ​ൻ രം​ഗ​ത്ത്. സ​ർ​വി​സി​ൽ​നി​ന്ന്​ സ്വ​യം വി​ര​മി​ച്ച്​ മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞാ​ണ്​ താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യ​ത്​. എ​ന്തെ​ങ്കി​ലും ആ​നു​കൂ​ല്യ​ത്തി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ സ്റ്റാ​ഫി​ൽ ത​ന്നെ നി​യ​മി​ച്ചെ​ന്ന്​ പ​റ​യു​ന്ന​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. 2021മേ​യ് വ​രെ ആ ​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. അ​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ മു​ഴു​വ​ൻ​സ​മ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നി​ല്ല. 2019 മു​ത​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്തും ഭാ​ഗി​ക​മാ​യി ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന കാ​ല​ത്തും താ​ൻ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ വേ​ത​നം വാ​ങ്ങി​യി​ട്ടി​ല്ല. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ൽ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​റാ​യി​രു​ന്ന​പ്പോ​ൾ ഹൈ​കോ​ട​തി മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​നെ പ​റ്റി​യാ​ണ് ആ​രോ​പ​ണം. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടും കൂ​ടി​യാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - The official who gave a clean chit in the Lavalin case is the chief minister's staff -Shone George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.