വീട്ടമ്മയേയും മകനെയും ആക്രമിച്ച ഗുണ്ടകളെ പിടികൂടാതെ ഇരുട്ടിൽ തപ്പി നെയ്യാർഡാം പൊലീസ്

കാട്ടാക്കട. നെയ്യാർഡാം മരക്കുന്നത്ത് എ.എൻ നിവാസിൽ വിജിതകുമാരി (41) മകൻ അരവിന്ദ് (22) , അഖിൽ (26) നെയും വീടു കയറി ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടകളെ പിടികൂടാതെ ഇരുട്ടിൽ തപ്പി നെയ്യാർഡാം പൊലീസ്. തിങ്കളാഴ്ച വൈകീട്ടാണ് നാലു ബൈക്കുകളിൽ എത്തിയ സംഘം വീട്ടിൽ കയറി അമ്മയേയും മകനെയും ആക്രമിച്ചത്.

അരവിന്ദിനെയും അഖിലിനെയും അപായപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞപ്പോഴാന്ന് വിജിതകുമാരിയേയും ആക്രമിച്ചത്. വീട്ടിലെ സാധന സാമഗ്രികൾ നശിപ്പിച്ച ഗുണ്ടാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങി പോയത്. വിജിതയും മക്കളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഗുണ്ടകളെ സംബന്ധിച്ച് നാട്ടുകാർ വിളിച്ച് പറഞ്ഞിട്ടും പോലും പൊലീസ് എത്തിയില്ലന്ന് പരാതിയുണ്ട്.

സംഭവം സംബന്ധിച്ച് അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാ സംഘങ്ങളിൽ പ്രധാനിയാണ് കേസിലെ ഒന്നാം പ്രതി. മറ്റ് പ്രതികൾ പൊലീസിന്റെ കൺവെട്ടത്ത് ഉണ്ടായിട്ടും ഇതുവരെ പിടി കൂടിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി

Tags:    
News Summary - The Neyyardam police were left in the dark without catching the goons who attacked the housewife and her son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.