ആലപ്പുഴ: ചേർത്തലയിൽ വീട്ടമ്മയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതിന് പിന്നാലെ മൃതദേഹം പുറത്തെടുത്തു. ചേര്‍ത്തല സ്വദേശി വി.സി സജിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതോടെയാണ് പരാതിയുമായി മകള്‍ പൊലീസിനെ സമീപിച്ചത്. തുടർന്നാണ് പൊലീസിന്റെ നീക്കം. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു സജിയുടെ മരണം. അതിനാൽ പോസ്റ്റുമോർട്ടം ചെയ്തിരുന്നില്ല.
ജനുവരി എട്ടിന് ഭര്‍ത്താവ് സോണി രാത്രി മദ്യപിചച്ചെത്തിയ സജിയുമായി വഴക്കുണ്ടായത്. സോണിയുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വീടിനകത്ത് കാല്‍ വഴുതി വീണ് പരിക്കേറ്റതെന്നായിരുന്നു ഒപ്പം ഉണ്ടായിരുന്ന മകള്‍ അന്ന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ഒരു മാസത്തോളം ചികിത്സയിലിരുന്ന ശേഷം ഞായറാഴ്ചയാണ് സജി മരണപ്പെട്ടത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് സജിയെ സോണി മര്‍ദിച്ചിരുന്ന കാര്യം മകള്‍ ബന്ധുക്കളോട് പറയുന്നത്. തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി.
പ്രേമിച്ച് വിവാഹിതരായ സജിയും സോണിയും തമ്മില്‍ കുറച്ചു നാളുകളായി കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ജനുവരി എട്ടാം തീയതി ഉണ്ടായ വഴക്കില്‍ സോണി ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തല ഭിത്തിയില്‍ പല തവണ ഇടിപ്പിക്കുകയും ചെയ്തുവെന്നാണ് മകളുടെ മൊഴി. തഹസില്‍ദാര്‍ കെ.ആര്‍ മനോജ്, എ.എസ്.പി ഹരീഷ് ജയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്തു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.