നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കും- ഇ.ടി മുഹമ്മദ് ബഷീർ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കുന്നത് സ്വാഭാവികമാണെന്നും പറഞ്ഞു.

ലീഗ് കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന് പറയുന്നത് ശരിയില്ല. രാഷ്ട്രീയ പാർട്ടികളുമായും മറ്റ് സംഘടനകളുമായും ലീഗിന് നല്ല ബന്ധമാണ് ഉള്ളത്.

ലീഗിന്‍റെ മേധാവിത്തം വരുന്നു എന്ന് പറയുന്നത് അസംബന്ധമാണ്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് യു.ഡി.എഫിന് ഗുണം ചെയ്യും. ലെയ്സൺ വർക് ചെയ്യാനും കോർഡിനേഷനും ഉള്ള കുഞ്ഞാലിക്കുട്ടിയുടെ കഴിവ് എല്ലാവരും അംഗീകിരിച്ചിട്ടുള്ളതാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.