ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് ഗതാഗത നിയന്ത്രണം, നഗരപരിധിയിലെ സ്കൂളുകൾക്ക് അവധി
കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു നാലുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാമനാട്ടുകര എയർപോർട്ട് റോഡ് ജങ്ഷൻ-തൊണ്ടയാട്-അരയിടത്തുപാലം-മാവൂർ റോഡ്-മാനാഞ്ചിറ-പാളയം-പുഷ്പ ജങ്ഷൻ-ചാലപ്പുറം എന്നീ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സിറ്റിയിലെ റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. റൂട്ടിൽ ഗതാഗതം പൂർണമായും തടയുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ്-മെഡിക്കൽ കോളജ്-കുറ്റിക്കാട്ടൂർ-പെരുവയൽ-ഊർക്കടവ് പാലം-എടവണ്ണപ്പാറ-കൊണ്ടോട്ടി വഴിയോ, വെങ്ങാലി-ബീച്ച് റോഡ്-മീഞ്ചന്ത-രാമനാട്ടുകര-കാക്കഞ്ചേരി വഴിയോ പോകണം. റെയിൽവേ സ്റ്റേഷൻ-ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെസ്റ്റ്ഹിൽ-ചുങ്കം-ഭട്ട്റോഡ് ബീച്ച് വഴിയോ, ക്രിസ്ത്യൻ കോളജ് വെസ്റ്റ്-ഗാന്ധി റോഡ് ജങ്ഷൻ വഴിയോ, പന്നിയങ്കര-പുഷ്പ ജങ്ഷൻ-ഫ്രാൻസിസ് റോഡ് വഴിയോ പോകണം. കുന്ദമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാരന്തൂർ-മൂഴിക്കൽ-മലാപ്പറമ്പ്-എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. കുറ്റിക്കാട്ടൂർ-മെഡിക്കൽ കോളജ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കോവൂർ-ഇരിങ്ങാടൻ പള്ളി ജങ്ഷൻ-പൂളക്കടവ് ജങ്ഷൻ-മലാപ്പറമ്പ്-എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പോകണം.
മലപ്പുറം-യൂണിവേഴ്സിറ്റി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ രാമനാട്ടുകര-ഫറോക്ക്-ചെറുവണ്ണൂർ-മീഞ്ചന്ത-വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. പെരുമണ്ണ-പന്തീരാങ്കാവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാങ്കാവ് ജങ്ഷൻ-ലുലു ജങ്ഷൻ-പുതിയറ-വഴി സിറ്റിയിലേക്ക് എത്തണം. സിറ്റിയിൽ നിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ സ്റ്റേഡിയം ജങ്ഷൻ-പുതിയറ-കുതിരവട്ടം റോഡ്-പൊറ്റമ്മൽ-പാലാഴി റോഡ്-കെ.ടി താഴം-മഠത്തിൽ മുക്ക്-ചേവായൂർ വഴി പോകണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.