Posted On
date_range Updated On
date_range മൂന്നാം സീറ്റിൽ ഇന്ന് തീരുമാനമാകും –പി.എം.എ. സലാം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാം. ഞായറാഴ്ച കൊച്ചിയിൽ കോൺഗ്രസ്-ലീഗ് ചർച്ച നടക്കാനിരിക്കെയാണ് ലീഗ് വിലപേശൽ ശക്തമാക്കിയത്.
അധിക സീറ്റ് കിട്ടാത്ത പ്രശ്നം ഉണ്ടാവില്ലെന്നും ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച തീരുമാനം ഇന്നുതന്നെ ഉണ്ടാകണമെന്നാണ് ലീഗിന്റെ താൽപര്യം. നീട്ടിക്കൊണ്ടുപോകാനാവില്ല. ലോക്സഭ സീറ്റ് മാത്രമാണ് ലീഗ് ചോദിച്ചതെന്നും രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും സലാം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.